പാലക്കാട് : കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ സർക്കാരും മാനേജ്മെന്റും നിരന്തരമായി നടത്തിവരുന്നത് കോടതി അലക്ഷ്യ നടപടിയാണ് എന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ(ഐ. എൻ. ടി. യു. സി ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു രമേശ് ചെന്നിത്തല ആരോപിച്ചു. സംഘടനകളുടെ ദീർഘകാല ആവശ്യം പരിഗണിച്ച് അംഗബലം നിശ്ചയിക്കുന്നതിനായി 2021ൽ സ്റ്റാഫ് പാറ്റേൺ ഉത്തരവ് ഇറങ്ങി അഞ്ചുവർഷം പിന്നിടുമ്പോൾ സർക്കാർ ഉത്തരവിൽ നിന്നും വെട്ടിച്ചു കുറച്ചത് യാതൊരുവിധ പഠനം നടത്താതെയും ബെവ്കോയുടെ സേവന ചട്ടത്തിൽ നിന്നുകൊണ്ട് അല്ലാതെ സ്വന്തം നിലയിൽ സർക്കുലർക്കി തീരുമാനമെടുക്കാൻ അധികാരമില്ല എന്ന ബഹു :ഹൈക്കോടതി ഉത്തരവിന്റെ കൂടി ലംഘനമാണ് നടത്തിവരുന്നത് എന്നും അഭിപ്രായപെട്ടു. ലഭിച്ചുകൊണ്ടിരുന്ന അഡീഷണൽ അലവൻസ് വെട്ടിക്കുറച്ച നടപടിയും കോടതി നിരന്തരം ഇടപെട്ടിട്ടും ജീവനക്കാർക്ക് നൽകേണ്ട ലക്ഷങ്ങളുടെ ഡി. എ കുടിശ്ശിക നൽകാത്തതും പ്രതിഷേധാർഹമാണെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നിഷേധിക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും അനുവദിപ്പിച്ച് തരുന്നതിന് സർക്കാർ അടിയന്തിരമായി തീരുമാനം എടുക്കുന്നതിന് കൃത്യമായ ഇടപെടൽ നടത്തുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി. യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കെ ശ്രീകണ്ഠൻ എംപി, കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡി. സി സി പ്രസിഡന്റ് എ. തങ്കപ്പൻ ചിറ്റൂർ നഗരസഭാ ചെയർമാൻ സുമേഷ് അച്യുതൻ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബാബു ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന : സെക്രട്ടറി എ ജേക്കബ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സബീഷ് കുന്നങ്ങോത് റിപ്പോർട്ടും സംസ്ഥാന ട്രഷറർ പ്രഹ്ലാദൻ വരവ് ചിലവ് അവതരിപ്പിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം. സി സജീവൻ, ആർ. ശിശു കുമാര്, എ. പി ജോൺ, സംസ്ഥാന സെക്രട്ടറി മാരായ ആഭ. ജെ.ശങ്കർ, എസ്. സൂര്യപ്രകാശ്, കെ. ബി അനിൽകുമാർ,ജോസ് ആന്റണി മനോജ് കുമാർ, തൃപ്പാളൂർ ശശി, കൊടുമ്പ് മോഹനൻ ഹക്കീം. എസ്, എന്നിവർ സംസാരിച്ചു
