ആശങ്ക വേണ്ട, യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടിയന്തര ഇടപെടൽ

അബുദാബി: യുഎഇയിലെ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രധാനപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ഏകദേശം 20,000 യാത്രക്കാരെ സഹായിച്ചതായി അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് താൽക്കാലിക താമസ സൗകര്യം, ഭക്ഷണം, ലഘുഭക്ഷണം എന്നിവ ഒരുക്കിയതോടൊപ്പം ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. യുഎഇയിലെത്തിയ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ട ട്രാൻസിറ്റ് യാത്രക്കാർക്ക് താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ഇതിനായി വിമാനത്താവളങ്ങളുമായി, എയർലൈൻ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ പിന്തുടരണമെന്നും വിമാന സമയമാറ്റങ്ങൾ സംബന്ധിച്ച് അതത് എയർലൈൻസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published.