കേരളത്തിൽ വികസനത്തിൻ്റെ മൂന്നാംമൂഴം വരും : സി.എൻ.ചന്ദ്രൻ

 

കൊയിലാണ്ടി: കേരളത്തിൽ യു.എഡി.എഫും ബി.ജെ. പിയും എന്തെല്ലാ അപവാദ പ്രചരണങ്ങൾ നടത്തിയാലും കേരളത്തിലെ വികസനതുടർച്ചക്ക് ജനങ്ങൾ എൽ.ഡി.എഫിൻ്റെ മൂന്നാമൂഴം ആഹിക്കുന്നുണ്ടെന്നതാണ് യാഥാത്ഥ്യം. എൽ .ഡി .എഫിൻ്റെ തുടർ ഭരണം കേരളത്തിൻ്റെ വികസനത്തിൻ്റെ നാഴികല്ലാണ്. എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി ക്ഷേമ പ്രവർത്തനങ്ങൾ നൽകിയ ഗവൺമെൻ്റാണിതെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ സി.എൻ.ചന്ദ്രൻ പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷെൻ ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ഇ.കെ.അജിത് അദ്ധ്യക്ഷത വഹിച്ചു. എസ്. സുനിൽമോഹൻ ,കെ.ടി. കല്യാണി ടീച്ചർ എൻ.ശ്രീധരൻ, പി.കെ.വിശ്വനാഥൻ, കെ.ശശിധരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.