കോഴിക്കോട് :ശാസ്ത്ര വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു. ജില്ലാ പ്രസിഡൻ്റ് അജയൻ പി.ഐ. അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഐ. എസ്. ആർ. ഓ. മുൻ ഡയറക്ടർ ഇ. കെ. കുട്ടി മുഖ്യപ്രഭാഷണം നടത്തി. യുവ തലമുറയിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളർത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നമ്മൾ പ്രയത്‌നിക്കേണ്ടതുണ്ടെന്നും
ശാസ്ത്രസാങ്കേതിക വിദ്യകൾ സമൂഹ നന്മകൾക്കുവേണ്ടിയായിരിക്കണം എന്ന ബോധം യുവതലമുറക്ക് നൽകാൻ നമ്മൾ പ്രതിജ്ഞാബധരാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവിയിലെ ഡാറ്റാ സ്റ്റോറേജ് ബഹിരാകാശ ഉപഗ്രഹങ്ങളായേക്കാം എന്ന് കൂടി അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. അനൂപ് കെ., അഡ്വ. എം.രാജൻ, മോഹൻ പുതിയോട്ടിൽ, ഡോ.പി. ശ്രീമാനുണ്ണി, ദിനേശൻ തൂവ്വശ്ശേരി തുടങ്ങിയവർ സംസാരിച്ചു
