കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു; കനാൽ വെള്ളം എത്തിയില്ല

കൊയിലാണ്ടി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പല പ്രദേശങ്ങളിലും കിണർ വറ്റി വരണ്ടു. കുന്നിൻ മുകളിൽ താമസിക്കുന്നവർക്കും പുഴയോരവാസികൾക്കും തീരമേഖലയിൽ താമസിക്കുന്നവരും ദുരിതത്തിലാണ്. കനാൽ വെള്ളം എത്തിയെങ്കിൽ മാത്രമേ കിണറുകളും കുളങ്ങളും മറ്റു ജലാശയങ്ങളും നിറയുകയുള്ളൂ. നടുവത്തൂർ ഭാഗത്ത് മുമ്പ് വെള്ളം എത്തിയിരുന്നു എന്നാൽ കൊയിലാണ്ടി നഗരസഭാ പരിധിയിലേക്ക് ഇതുവരെ വെള്ളം എത്തിയിട്ടില്ല. കനാൽ വെള്ളത്തെ പ്രതീക്ഷിച്ചു പച്ചക്കറി കൃഷിയും വാഴകൃഷിയും നടത്തിയവർ വെട്ടിലായിരിക്കുകയാണ്. പച്ചക്കറി കൃഷി ആവശ്യത്തിന് വെള്ളം കിട്ടാതെ മുടങ്ങുകയാണ്. വാഴകൃഷി നടത്തുന്ന കർഷകരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കൊയിലാണ്ടി നഗര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകാത്തത് കാരണം ജലവിതരണം ആരംഭിച്ച മിക്കവാറും എല്ലായിടത്തും കനാൽ വെള്ളമാണ് നാട്ടുകാരുടെ ദാഹം അകറ്റുന്നത്. കനാലുകളിൽ വെള്ളം എത്തുന്നതോടെ കുളങ്ങളും ജലാശയങ്ങളും നിറഞ്ഞുകവിയും. അതോടെ വീട്ടുപറമ്പിലെ കിണറുകളിലും യഥേഷ്ടം വെള്ളം വരും. എന്നാൽ ഇത്തവണ കനാൽ വെള്ളം വിതരണം വൈകിയത് കടുത്ത പ്രതിസന്ധിയാണ് തീർക്കുന്നത്. കനാൽ ജലവിതരണം കാര്യക്ഷമമാക്കണമെന്നാണ് നഗരസഭ കൗൺസിലർമാരും മറ്റു ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.

 

Leave a Reply

Your email address will not be published.