സംസ്ഥാനത്ത് മാർച്ച് അഞ്ച് മുതൽ 30 വരെ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾ ടിക്കറ്റ് പുറത്തിറക്കി. സ്കൂൾ ലോഗിൻ വഴിയാണ് ഹാൾ ടിക്കറ്റ് പുറത്തിറക്കിയത്. sslcexam.kerala.gov.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളാണ് മാർച്ച് 5 ന് തുടങ്ങി 30 ന് അവസാനിക്കുക. മൂല്യനിർണയ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. മെയ് എട്ടിനായിരിക്കും ഫലം പ്രഖ്യാപിക്കുക.
അതേസമയം സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും അതത് സ്കൂൾ മാനേജ്മെൻ്റ് തന്നെയാണ് ഹാൾ ടിക്കറ്റ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാറുള്ളത്. നേരത്തെ ഹാൾ ടിക്കറ്റ് വേണമെന്നുള്ളവർക്ക് വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
sslcexam.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചതിനു ശേഷം ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കാം.
