എടവനക്കുളങ്ങര ക്ഷേത്രത്തില്‍ പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

എടവനക്കുളങ്ങര ക്ഷേത്രത്തില്‍ പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. പന്തലായനി സ്വദേശി അമല്‍, കൊല്ലം സ്വദേശി അജയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി സി.ഐ സുമിത്ത് കുമാറിന്റെ പരാതിയിലാണ് നടപടി.

ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷമുടലെടുത്തതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി എത്തിയതായിരുന്നു പൊലീസ്. ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ പൊലീസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. സി.ഐ. സുമിത്ത് കുമാറിനും സി.പി.ഒ ഗംഗേഷിനുമാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published.