കൊയിലാണ്ടി മർച്ചന്റ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കെ വി വി എസ് കൊല്ലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി. കൊയിലാണ്ടിയുടെ തൊട്ടടുത്ത മുൻസിപ്പാലിറ്റിയിലും പഞ്ചായത്തിലും ഇല്ലാത്ത വിധം മാലിന്യമില്ലാത്ത സ്ഥാപനങ്ങളിലും യൂസർ ഫീ നൽകണമെന്ന് മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെയും അശാസ്ത്രീയമായ തൊഴിൽ നികുതിക്കെതിരെയുമാണ് വ്യാപാരികൾ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് എ കുഞ്ഞഹമ്മദ് അധ്യക്ഷൻ വഹിച്ചു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് കെ ടി വിനോദ് മാർച്ച് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് കെ. എം രാജീവൻ നിയാസ് കെ എം സത്യൻ കൊല്ലം ഗോപാലകൃഷ്ണൻ അശോകൻ അനിൽ രാജീവൻ ഷൗക്കത്ത് സൗമിനി മോഹൻദാസ് പവിത്രൻ അരങ്ങാടത് ബാബു പ്രജീഷ് ചന്ദ്രൻ പി കെ സുഹൈബ് അസീസ് ബാബു സുകന്യ ബഷീർ പി എം വി അരുൺ നസീർ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. മർച്ചന്റ് അസോസിയേഷൻ. ജനറൽ സെക്രട്ടറി മനീഷ് മലബാർ സ്വാഗതവും വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടി. പി ഇസ്മായിൽ നക്ഷത്ര നന്ദിയും പറഞ്ഞു.
