കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാരയാട് ഏക്കാട്ടൂർ പൂളയുള്ളപറമ്പിൽ യു.വി. സുകുമാരൻ നായർ (75) അന്തരിച്ചു. വിവിധ കളരികളിൽ ഗുരുക്കളുടെ സ്ഥാനമവഹിച്ചിരുന്ന അദ്ദേഹം കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
കളരി സമ്പ്രദായങ്ങളെ അവതരിപ്പിക്കുന്ന ‘കളരി പെരുമ’ എന്ന ഡോക്യുമെന്ററിയുടെ നിർമ്മാതാവായിരുന്നു. കളരിക്ക് പ്രാധാന്യം നൽകിയുള്ള വില്ലടിച്ചാംപാട്ടുകളും നാടകങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ‘പൂമാതൈ പൊന്നമ്മ’, ‘മതിലേരി കന്നി’, ‘തച്ചോളി ഒതേനൻ’ എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്.
പരേതനായ ചേനൻ നായരുടെയും മാധവിയമ്മയുടെയും മകനാണ്.
ഭാര്യ: ശാരദ അമ്മ.
മക്കൾ: രമേശൻ, രജിത.
മരുമക്കൾ: സജീന്ദ്രൻ, ഷീജ.
സഹോദരങ്ങൾ: രാഘവൻ നായർ, പാർവ്വതി അമ്മ, പരേതരായ ഗുരുക്കൾ കുഞ്ഞികൃഷ്ണൻ നായർ (കുറുവങ്ങാട്), ദേവി അമ്മ.
