ദേശീയ പാതകളിൽ അമിത ഭാരം കയറ്റിയെത്തുന്ന ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ (എസ്.ഒ.പി) തയ്യാറാക്കി. ഇനി മുതൽ ടോൾ പ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പരിശോധിക്കും. സംശയം തോന്നുന്ന വാഹനങ്ങളെ പോലീസ് തടഞ്ഞ് വെയ്‌റ്റ് ബ്രിഡ്ജിൽ കയറ്റി യഥാർത്ഥ ഭാരം സ്ഥിരീകരിക്കും. പരിശോധനയിൽ അമിത ഭാരം കണ്ടെത്തിയാൽ 20,000 രൂപ പിഴ ഈടാക്കും. കൂടാതെ അധികമുള്ള ഓരോ ടണ്ണിനും 2,000 രൂപ വീതം അധികമായി പിഴ ചുമത്തും. ഈ പിഴ വാഹന ഉടമയ്ക്കും ഡ്രൈവർക്കും ബാധകമായിരിക്കും.
