ശ്രീ കാളിയമ്പത്ത് ഭഗവതിക്ഷേത് ഉത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പന്തലായനി യിലെ പ്രസിദ്ധ ദേവി ക്ഷേത്രമായ ശ്രീ.കാളിയമ്പത്ത് ദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രമേൽശാന്തി – രാജേഷ് നമ്പൂതിപൂജാദി കർമ്മങ്ങൾ നിർവഹിച്ചു 10.30 ന് ഉച്ചപ്പാട്ട്. വൈകീട്ട് – ദീപാരാധന ,8 .30 കളംപാട്ട് – 10 – മണി പുറത്തെഴുന്നള്ളിപ്പ്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളം. 27 ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് “കലാസന്ധ്യ”, കൈകൊട്ടിക്കളി .
28 ശനിയാഴ്ച്ച – തിറ താലപ്പൊലി മഹോത്സവം -വൈകീട്ട് 6 മണിക്ക് പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിതിറ താലപ്പൊലി എഴുന്നള്ളിപ്പൊ ടെ കാളിയമ്പത്ത് ക്ഷേത്ര സന്നിധിയിൽ എത്തുന്നു. തുടർന്ന് കരിങ്കാളിത്തിറ,ഗുരുക്കന്മാരുടെ തിറ ,ചാന്ത് തിറ . മർച്ച് – 1 ന് രാവിലെ -മുണ്ഡ്യന് കൊടുക്കൽവൈകീട്ട് – ശക്തേയപൂജ.
മാർച്ച്-2 ന് കരിങ്കാളി ഗുരുതിയോടെ ഉത്സവം സമാപിക്കും.എല്ലാ ദിവസവും വൈകീട്ട് ദീപാരാധനയും ഭജനയും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published.