കൊയിലാണ്ടി: നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്കി. പിഷാരികാവ് കൊല്ലംചിറ പരിസരം, പാറപ്പള്ളി മഖാം പരിസരം, മുത്താമ്പി, വൈദ്യരങ്ങാടി, അണേല, മണിയോത്ത് മുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് നായകള്‍ക്ക് കുത്തിവെപ്പ് നല്‍കിയത്.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.പി സുധീഷ്, കൗൺസിലർമാരായ തസ്നിയ ടീച്ചർ, റാഷിദ് മുത്താമ്പി എന്നിവർ നേതൃത്വം നല്കി. കൊയിലാണ്ടി മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ നിധീഷ്, മിഥുന് എന്നിവര്‍ കുത്തിവെപ്പ് നടപടികള്‍ ക്രമീകരിച്ചു.
വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. മുപ്പതിലേറെ നായകള്‍ക്ക് ആന്റി റാബീസ് വാക്സിന് കുത്തിവെക്കുകയും ഇവയെ തിരിച്ചറിയാനായി പ്രെത്യേകം അടയാളം നല്‍കുകയും ചെയ്തു.
