കേരളത്തിൽ റെയിൽ കോച്ച് റസ്റ്റോറൻ്റ് വരുന്നു

കേരളത്തിൽ ആദ്യമായി റെയിൽവേ കോച്ചുകൾ റസ്റ്റോറൻ്റുകളാക്കി മാറ്റുന്ന പദ്ധതി ആരംഭിക്കുന്നു. പയ്യന്നൂർ, പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനുകളിലാണ് ഓരോ കോച്ചിൽ വീതം ഭക്ഷണശാലകൾ ഒരുക്കുന്നത്. ഇതിനായി ഷൊർണുരിൽൽ നിന്ന് കോച്ചുകൾ ഉടൻ സ്റ്റേഷനുകളിലെത്തിക്കും.

അഞ്ചു വർഷത്തേക്കാണ് നടത്തിപ്പിന് കരാർ നൽകിയിരിക്കുന്നത്. റെയിൽവേയുടെ കമേഴ്സ്യൽ, മെക്കാനിക്കൽ വിഭാഗങ്ങൾ മേൽനോട്ടം വഹിക്കും. കോച്ചിന്റെ ഉൾഭാഗം ഒരു ആധുനിക റസ്റ്റോറന്റിന്റെ മാതൃകയിൽ നവീകരിച്ച് സജ്ജീകരിക്കും.

ഇതിനു മുമ്പ് സൗത്ത് വെസ്റ്റേൺറെയിൽവേയുടെ പരിധിയിൽ ബംഗളുരു, ഹുബ്ളി സ്റ്റേഷനുകളിൽ കോച്ച് റസ്റ്റോറന്റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഹുബ്ബള്ളിയിലെ റസ്റ്റോറന്റിന് ‘ബോഗി ബോഗി’ എന്നാണ് പേര്.

റെയിൽവേ സേവനങ്ങളിൽ വൈവിധ്യവത്കരണം ലക്ഷ്യമിട്ട് പഴയ കോച്ചുകളെ പ്രയോജനപ്പെടുത്തി പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. യാത്രക്കാര്ക്കും പൊതുജനങ്ങൾക്കും വ്യത്യസ്ത അനുഭവം നൽകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ.

Leave a Reply

Your email address will not be published.