കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം സർവ്വകക്ഷിയോഗം ചേർന്നു

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വിവിധരാഷ്ടീയ പാർട്ടികളുടെയും സംഘടനകളുടെയും സാന്നിദ്ധ്യത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. .ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ.അപ്പുക്കുട്ടി നായർ ആദ്ധ്യക്ഷം വഹിച്ചു. നഗരസഭ ചെയർപെഴ്സൺ യു.കെ. ചന്ദ്രൻ, വൈസ് ചെയർ പെഴ്സൺ സി. ടി.ബിന്ദു, നഗരസഭ കൗൺസിലർമാരായ രമ്യ പണ്ടാരക്കണ്ടി, എ.പി. സുധീഷ്, ഷാജി പാതിരിക്കാട്, അബിന നാരായണൻ, തസ്നിയ ടീച്ചർ, കെ.വി. സുരേഷ് ,ട്രസ്റ്റിമാരായ സി. ഉണ്ണികൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, എക്സിക്യൂട്ടിവ് ഓഫിസർ നാരായണൻ നമ്പൂതിരി ,ഇ.എസ്. രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, എൻ. മുരളീധരൻ തോറോത്ത്,ടി.കെ. രാധാകൃഷ്ണൻ, കെ.ചിന്നൻ നായർ, ഹരി കണ്ടോത്ത്, ലാലു ചെട്ട്യാട്ടിൽ, അജയകുമാർ മീത്തൽ ,കെ.കെ. രാഗേഷ് വിവിധ വകുപ്പ് മേധാവികൾ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.