ഹിന്ദു ഏകതാ സമ്മേളനം കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്ര മൈതാനത്തിൽ 2026 ഫെബ്രുവരി 28-ന്

/

പുതിയ നൂറ്റാണ്ട് അത് ഹിന്ദുത്വത്തിൻ്റേതാണ് എന്ന ഉത്ഘോഷണത്തോടെ കേരളത്തിലുടനീളം നടന്നുവരുന്ന ഹൈന്ദവ സമ്മേളനങ്ങളുടെ ഭാഗമായി കൊയിലാണ്ടി നഗറിൻ്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 28-ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഹിന്ദു ഏകതാ സമ്മേളനം കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്ര മൈതാന (സ്വാമിവിവേകാനന്ദ നഗർ) ത്തിൽ വെച്ച് നടത്തപ്പെടുകയാണ്.

വിവിധയിനം കലാപരിപാടികളോടെയും ഭക്തിനിർഭരമായ ചടങ്ങുകളോടെയും നടത്തപ്പെടുന്ന പ്രസ്തുത ഏകത സമ്മേളനത്തിൽ പി. എൻ. ഈശ്വരൻ (ഇരിങ്ങാലക്കുട) മുഖ്യപ്രഭാഷണവും കൊയിലാണ്ടി അമൃതാനന്ദമയി മഠം മഠാധിപതി പൂജനീയ സുമേധാ മൃത ചൈതന്യ അനുഗ്രഹപ്രഭാഷണവും നടത്തുമെന്ന് ജനറൽ കൺവീനർ രതീഷ് വിയൂർ ട്രഷറർ രജീഷ് പന്തലായനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.