2025-2026 അധ്യയന വർഷത്തെ ‘സിഎം കിഡ്സ്’ സ്കോളർഷിപ്പ് (പഴയ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ്) പരീക്ഷകൾ നാളെ നടക്കും. എൽ.പി പേപ്പർ -I രാവിലെ 10.00 മുതൽ 12.00 മണി വരെയാണ് നടത്തുക. പേപ്പർ-II പരീക്ഷ ഉച്ചക്ക് 1.30 മുതൽ 3.30 വരെ. യുപി പരീക്ഷയും നാളെയാണ് നടക്കുക. യുപി പേപ്പർ-I രാവിലെ 10.00 മുതൽ 12.00വരെയും പേപ്പർ-II ഉച്ചക്ക് 1.30 മുതൽ 3.30 മണി വരെയും നടത്തും. രാവിലെ 10.00 മുതൽ 10.15 വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 1.45 വരെയും കൂൾ ഓഫ് ടൈം ആണ്.
50 സ്കോറുള്ള പേപ്പർ 1ലെ മുഴുവൻ ചോദ്യങ്ങളും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. ചോദ്യപേപ്പറിലെ ഓരോ ചോദ്യത്തിനും താഴെ 4 ഉത്തരങ്ങൾ (ചോയ്സ്) വീതം നൽകിയിരിക്കും. അവയിൽ നിന്ന് ഏറ്റവും ശരിയായ ഉത്തരം കണ്ടെത്തി അതിനു നേരെയുമുള്ള ചതുരത്തിൽ ടിക് ചെയ്യണം. ഒരു ചോദ്യത്തിന് ഒരു സ്കോർ വീതം. തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്ക് ഇല്ല. ഒന്നുമുതൽ 10വരെയുള്ള ചോദ്യങ്ങൾ ഒന്നാം ഭാഷ (മലയാളം/കന്നഡ/തമിഴ്) യിൽ നിന്നുള്ളതും 11 മുതൽ 20 വരെയുള്ള ചോദ്യങ്ങൾ ഇംഗ്ലിഷും 21 മുതൽ 30 വരെ ഗണിതവും 31 മുതൽ 40 വരെ പരിസര പഠനവും 41 മുതൽ 50 വരെ പൊതുവിജ്ഞാനവുമായിരിക്കും.
പേപ്പർ II വിൽ ഓരോ ചോദ്യത്തിനും വിശദമായി ഉത്തരമെഴുതണം. ചോദ്യ പേപ്പറിൽ ആറു ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ ചോദ്യത്തിനും 5 സ്കോർ വീതമാണ്. ആകെ 30 സ്കോർ. ഓരോ ചോദ്യത്തിനും തൊട്ടുതാഴെ ഉത്തരമെഴുതാൻ ആവശ്യമായ സ്ഥലമുണ്ടായിരിക്കും. ഇത്തവണ 100 ചോദ്യങ്ങൾ ഉണ്ടാകും. 50 സ്കോർ വീതമുള്ള രണ്ട് പേപ്പറുകൾ ആണ്. ചോദ്യങ്ങൾക്കെല്ലാം നിർബന്ധമായും ഉത്തരം രേഖപ്പെടുത്തണം.
OMR ഷീറ്റിലാണ് ഉത്തരങ്ങൾ ബബിൾ ചെയ്യേണ്ടത്. ഒരിക്കൽ ബബിൾ ചെയ്ത ഉത്തരം വൈറ്റ്നറോ മറ്റേതെങ്കിലും ഫ്ലൂയിഡോ ഉപയോഗിച്ച് മാ യ്ച്ചുകളയാൻ അനുവാദമില്ല.
