അനുരഞ്ജ് ചികിത്സാ സഹായ ഫണ്ട് കൈമാറി

കൊയിലാണ്ടി: കൊല്ലം ചൈതന്യ റസി. അസോസിയേഷൻ കുടുംബാംഗമായ ചോയ്യ്യാട്ടിൽ അനുരഞ്ജിൻ്റെ ചികിത്സാ സഹായാർത്ഥം സമാഹരിച്ച എൺപത്തി ഒന്നായിരം രൂപയുടെ ചെക്ക് 44ാം വാർഡ് കൗൺസിലറും അനുരഞ്ജ് ചികിത്സാ സഹായ ജനകീയ കമ്മിറ്റിയുടെ ചെയർ പേഴ്സണുമായ ഷാദിയക്ക് കൈമാറി. എൻ.വി. വത്സൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മറ്റി കൺവീനർ വി.വി. സുധാകരൻ, ഉമേഷ് കൊല്ലം, രാധാകുമാർ, അൻസാർ കൊല്ലം, രവീന്ദ്രൻ നായർ മുണ്ടക്കൽ, ബാബു പൂണാട്ടിൽ,ഗിരീഷ് കെ
ശശി കോയച്ചാട്ടിൽ തുടങ്ങിയർ സംസാരിച്ചു.

Leave a Reply

Your email address will not be published.