കൊയിലാണ്ടി: നഗരസഭാ പരിധിയിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നതും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതുമായ എല്ലാ കെട്ടിടങ്ങളുടെയും കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അപകടഭീഷണി ഉയർത്തുന്ന ഇത്തരം കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റുകയോ, നഗരസഭയുടെ നിയമപരമായ അനുമതി നേടി ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷിതമാക്കുകയോ ചെയ്യേണ്ടതാണെന്ന് കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി ശക്തമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
