പയ്യോളി അയനിക്കാട് ശ്രീമഹാകാളി ക്ഷേത്രം ഉത്തരം വെപ്പ് കർമ്മം നടന്നു

അയനിക്കാട് ശ്രീ മഹാകാളി ക്ഷേത്രം പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഉത്തരം വെപ്പ് കർമ്മം ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ സുഖലാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ സദാനന്ദൻ (പ്രണവം തിക്കോടി) നിർവ്വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ രാജൻ കൊളാവിപ്പാലം അധ്യക്ഷം വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷർമ്മിന, കെ. ടി. ശശീന്ദ്രൻ തരിപ്പയിൽ, രാജു കോട്ടക്കടവ്, ചന്ദ്രൻ ബോംബെ, വി.പി. നാണു മാസ്റ്റർ, കെ.ടി. സുരേഷ് ബാബു, പ്രകാശൻ. വി. കെ, പ്രജീഷ് കെ.ടി എന്നിവർ സംസാരിച്ചു. ബൈജു വി.കെ. ടി. സ്വാഗതവും അരവിന്ദൻ വി.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.