ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല സംഘം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല സംഘം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന വിവിധ യോഗങ്ങളിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ സമഗ്രമായ അവലോകനം നടന്നു.

​സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ. പവൻ കുമാർ ശർമ, ശ്രീ മനീഷ് ഗാർഗ്, ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാർ, മീഡിയ ഡയറക്ടർ ജനറൽ ആശിഷ് ഗോയൽ എന്നിവരടങ്ങുന്ന സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫീസർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ആവശ്യമായ ഭരണപരവും സാങ്കേതികവുമായ സംവിധാനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ​ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും നടപ്പിലാക്കുന്ന, എസ്.ഐ.ആർ (SIR) ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ കമ്മീഷൻ അവലോകനം ചെയ്തു. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് കമ്മീഷൻ പ്രത്യേക നിർദ്ദേശങ്ങൾ നൽകി.

Leave a Reply

Your email address will not be published.