കോഴിക്കോട് : കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശനിഷേധങ്ങൾക്കെതിരെയുള്ള നിയമ സമര പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കോഴിക്കോട് വൈദ്യുതിഭവൻ അങ്കണത്തിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. കെ എസ് ഇ ബിയിൽ 2025വരെ കുടിശികയുള്ള 12% ഡി എ / ഡി ആർ അടിയന്തിരമായി വിതരണം ചെയ്യണമെന്നും 10 കൊല്ലത്തെ മുൻകാല പ്രാബല്യ കുടിശികയ്ക്ക് പ്രത്യേകസ്കീം പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എ. അബ്ബാസ്
ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. അരവിന്ദാക്ഷൻ, കെ.വിജയൻ, കെ.സുരേഷ് ബാബു, രമേശൻ കിഴക്കയിൽ എന്നിവർ പ്രസംഗിച്ചു. പി. സുധാകരൻ, കെ.കൃഷ്ണദാസ്, കെ.സി.തോമസ്, കെ.സി.രവീന്ദ്രൻ, ജി.ചന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
