ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 2025ലെ റീജ്യണൽതല പുരസ്കാരം കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി ടീം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷിൽനിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറും എൻഎസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോഓഡിനേറ്ററുമായ ഡോ. എസ് ഷാജിത അധ്യക്ഷയായി. എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ഡോ. ഡി ദേവിപ്രിയ എൻഎസ്എസ് സന്ദേശം നൽകി. ആർഡിഡി വി അജിത, റീജ്യണൽ പ്രോഗ്രാം കൺവീനർ എസ് രാഹുൽ, ജില്ലാ കൺവീനർ എം കെ ഫൈസൽ, റീജ്യണൽ പ്രോഗ്രാം കൺവീനർ എസ് ശ്രീജിത്ത്, ആർ.പി.സി പി ബി ബിനു എന്നിവർ സംസാരിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 300ൽ പരം എൻഎസ്എസ് യൂണിറ്റുകളിൽ നിന്നാണ് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി റീജ്യണൽതല (ഉത്തര മേഖല 1) പുരസ്കാര നേട്ടം കൈവരിച്ചത്. നോർത്തേൺ റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച യൂണിറ്റ്, ജില്ലയിലെ മികച്ച വളണ്ടിയർ പുരസ്കാരങ്ങളാണ് യൂണിറ്റിന് ലഭിച്ചത്. റീജ്യണിലെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം പ്രിൻസിപ്പൽ എം അബ്ദു മാസ്റ്ററും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം ഇ കെ ഷഹീന ടീച്ചറും ജില്ലയിലെ മികച്ച വളണ്ടിയർ അവാർഡ് പി പി അൻസിറ ഫാത്തിമയും ഏറ്റുവാങ്ങി.
