കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിനോ അഴിമതി നടത്തിയതിനോ പ്രാഥമിക തെളിവുകളില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ ദിവ്യയെ സംരക്ഷിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ബെനാമി ഇടപാട് എന്നായിരുന്നു പരാതി.
