കൊയിലാണ്ടി: സൗദിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു കാപ്പാട് കണ്ണങ്കടവ്
പരീക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസ് (31) ആണ് പിടിയിലായത്.
മലപ്പുറം സ്വദേശികൾ നടത്തുന്ന ജുവലറിയിൽ നിന്ന് ജീവനക്കാരായ മൂന്നു പേർ അഞ്ച് കോടി രൂപയുടെ സ്വർണം കവർന്നു വെന്നാണ് കേസ്.
2025 ആഗസ്ത് 10-നാണ്
കേസിനാസ്പദമായ സംഭവം.
പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഇൻസ്പെക്ടർ സുമിത് കുമാർ, എസ് ഐ ഗിരീഷ്, എസ് സിപിഒ മാരായ പ്രവീൺകുമാർ, കരീം, സിപിഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
