വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ല സംഘടിപ്പിക്കുന്ന ഹജ്ജ് പഠനകേമ്പ് ഞായറാഴ്ച ഉള്ള്യേരിയിൽ

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ല സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്യാമ്പ് ഫെബ്രുവരി 22 ന് ഞായറാഴ്ച ഉള്ള്യേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പ്രവാചകന്റെ ഹജ്ജ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കാലത്ത് 9 മണിക്ക് സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഹജ്ജ് ട്രൈനർമാരായ സഅ്ഫർ സ്വാദിഖ് മദീനി, മുജീബ് മൗലവി കോടത്തൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. സംശയനിവാരണത്തിന് അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ 9400546806, 9995892041 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ജില്ലാ പ്രസിഡണ്ട് ടി.പി അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് കേമ്പിന് അന്തിമ രൂപം നൽകി.

Leave a Reply

Your email address will not be published.