കോഴിക്കോട്: ഗുരുകുലം കൾച്ചറൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുശക്തി പുരസ്കാരം വിതരണം ചെയ്തു. സുരേഷ് കൂത്ത്പറമ്പ് എന്ന പ്രശസ്ത ചിത്രകാരനാണ് ഗുരുശക്തി അവാർഡിന് അർഹനായിട്ടുള്ളത്. കോഴിക്കോട് ഗുരുകുലം ആർട് ഗ്യാലറിയിൽ നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചിത്രകാരൻ മദനൻ ചിത്രകലയിലെ വൈവിദ്ധ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഗുരുകുലം ബാബു അദ്ധ്യക്ഷത വഹിച്ചു. സാംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽപി.മാധവൻ, ചിത്രകാരൻ സി.കെ.ഷിബു രാജ്, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ , കലിക്കറ്റ് ഫൈൻ ആർട്ട്സ് പ്രിൻസിപ്പാൾ എം. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ കുന്ദമംഗലം സ്വാഗതവും ചിത്രകാരൻ എസ്.കെ.ശശി നന്ദിയും പറഞ്ഞു. സുരേഷ് കൂത്തുപറമ്പ് മറുപടി പ്രസംഗം നടത്തി.
