ശ്രീകാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം

ചേമഞ്ചേരി :ശ്രീകാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 28 ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ മഹാമൃത്യുഞ്ജയഹോമം, ഭഗവതിസേവ, സർപ്പബലി, നവഗ്രഹ പൂജ, സംവാദ സൂക്ത പുഷ്പാഞ്ജലി, ശ്രീപാർവ്വതീ പൂജ, ഏകാദശ രുദ്രധാര തുടങ്ങിയ വിശേഷാൽ വഴിപാടുകൾ നടക്കും. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ തായമ്പക അവതരിപ്പിക്കും.

Leave a Reply

Your email address will not be published.