ജില്ലയിലെ 60 കേന്ദ്രങ്ങളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 46 കേന്ദ്രങ്ങളിലേക്കും പട്ടികജാതി വിഭാഗത്തില്‍ 8 കേന്ദ്രങ്ങളിലേക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ 6 കേന്ദ്രങ്ങളിലേക്കുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമാകണം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവര്‍ക്കും വനിത, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി കേന്ദ്രങ്ങള്‍ സംവരണം ചെയ്തിട്ടുണ്ട്. https://lbsedp.lbscentre.in/akshaya26/ എന്ന ലിങ്ക് വഴി മാര്‍ച്ച് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം. എല്‍.ബി.എസിന്റെ 0471 2560311, 2560312 ഹെല്പ് ലൈന്‍ നമ്പറുകളിലോ 9400923669 വാട്സ് ആപ് നമ്പറിലോ lbscentre@gmail.com ലോ ബന്ധപ്പെടാം. മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0495 2304775 നമ്പറിലോ, adpokzd.akshaya@kerala.gov.in ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. വിവരങ്ങള്‍ https://akshaya.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
