കോഴിക്കോട് ജില്ലാ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് ജില്ലാ വികസന സെമിനാര്‍. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറിൽ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ജില്ലയുടെ വികസന കാഴ്ചപ്പാടുകളും മുന്‍ഗണന പദ്ധതികളും ചര്‍ച്ച ചെയ്തു.

ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലക്ക് ആവശ്യമായ പദ്ധതികള്‍ കൃത്യമായും വ്യക്തമായും സമര്‍പ്പിക്കണമെന്നും പദ്ധതികള്‍ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകള്‍ക്കും ഊന്നല്‍ നല്‍കിയുള്ള വികസനം സാധ്യമാക്കണമെന്നും ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം മേധാവി ജെ ജോസഫൈന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ പ്രൊഫ. ജിജു പി അലക്‌സ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പി പ്രസാദ്, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എ പ്രദീഷ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.