വഴിയോര യാത്രക്കാർക്ക് ഇഫ്താർ സൗകര്യം ഒരുക്കുന്നതിനായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കേരളത്തിലെ മുഴുവൻ സോൺ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന ഇഫ്താർ ഖൈമയുടെ കോഴിക്കോട് നോർത്ത് ജില്ല തല ഉദ്ഘാടനം പേരാമ്പ്ര ടൗണിൽ കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ബഷീർ സഖാഫി കൈപ്രം നിർവഹിച്ചു.
കോഴിക്കോട് നോർത്ത് ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുറഹിമാൻ സഖാഫി ആയഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സാന്ത്വനം സെക്രട്ടറി യൂസുഫ് ലത്തീഫി, ജില്ലാ സാമൂഹികം ഡയറക്ടർ അസീസ് കൂരാച്ചുണ്ട്, ഷംസുദ്ദീൻ നിസാമി, കെ എം ജെ സോൺ നേതാക്കളായ ബഷീർ കുട്ടമ്പത്ത്, കുഞ്ഞബ്ദുല്ല പേരാമ്പ്ര, എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി സാലിഹ് സഖാഫി മുതുകാട് പ്രസംഗിച്ചു.
റംസാൻ മാസം എല്ലാ ദിവസങ്ങളിലും പേരാമ്പ്ര ബൈപാസ് റോഡ് കേന്ദ്രീകരിച്ചു ഇഫ്താർ ഖൈമ പ്രവർത്തിക്കുമെന്ന് എസ് വൈ എസ് പേരാമ്പ്ര സോൺ നേതാക്കൾ അറിയിച്ചു. അബ്ദുർറസാഖ് ബദവി കുട്ടോത്ത്, സിദ്ധീഖ് സഖാഫി കൈപ്രം, മുസ്തഫ മുസ്‌ലിയാർ കിഴിഞാണ്യം എന്നിവർ നേതൃത്വം നൽകി. ജില്ലാ സാമൂഹികം സെക്രട്ടറി ലത്തീഫ് വാളൂർ സ്വാഗതവും അസീസ് മുയിപ്പോത്ത് നന്ദിയും പറഞ്ഞു.
