ചങ്ങരോത്ത് എം.യു.പി സ്കൂളിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കുട്ടികളിൽ വ്യക്തിത്വവികാസം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റുഡൻ്റ് ടാലൻ്റ് എംപവർമെൻ്റ് പ്രോഗ്രാം [ step 2 k 26] ൻ്റെ ഭാഗമായി ചങ്ങരോത്ത് എം.യു.പി സ്കൂളിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.  ഉദ്ഘാടന പരിപാടിയിൽ ഹെഡ് മാസ്റ്റർ കെ.കെ.യൂസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് എം.കെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഗാനരചയിതാവും അവാർഡ് ജേതാവുമായ രമേശ് കാവിൽ ക്യാമ്പ് ഉൽഘാടനം ചെയ്തു. കമ്മറ്റി പ്രസിഡണ്ട് പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ, സെക്രട്ടറി പി അഷറഫ് മാസ്റ്റർ, സി.വി നജ്മ ടീച്ചർ, ടി.എം അബ്ദുൽ അസീസ്. എസ്. സുനന്ദ്, എം.കെ.യൂസഫ് വി.എം. ബാബു എം.കെ അബ്ദുൽ റഷീദ്, ടി.സിദ്ദീഖ്, എന്നിവർ സംസാരിച്ചു. പി.മുനീർ മാസ്റ്റർ നന്ദി പറഞ്ഞു.

ഈസി ഇംഗ്ലീഷ് സെഷനു ലിനീഷ് മാസ്റ്ററും പേപ്പർ ക്രാഫ്റ്റ് സെഷനു ഷീന ടീച്ചറും നേതൃത്വം നൽകി. വൈകിട്ട് പെരുവണ്ണാമൂഴിയിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. രാത്രി നടന്ന ക്യാംപ് ഫയറിനു റീജു ആവള നേതൃത്വം നൽകി.
കുട്ടികളെ സംബന്ധിച്ചിടത്തോളം സഹവാസ ക്യാമ്പ് വേറിട്ട അനുഭവമായി മാറി.

Leave a Reply

Your email address will not be published.