കൊയിലാണ്ടി : താലൂക്ക് ആശുപത്രിക്ക് 2021 ഫിബ്രവരി 18 മുഖ്യമന്ത്രി തറക്കല്ലിട്ട 24 കോടി കിഫ്ബിയിൽ ഉൽപ്പെടുത്തി നിർമ്മാണം ആരംഭിക്കുമെന്നു പറഞ്ഞ കെട്ടിടം പണി ഇതുവരെ തുടങ്ങാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി ശിലാഫലകത്തിൽ റീത്ത് വെച്ചു പ്രതിഷേധിച്ചു പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിനെ തുടർന്ന് മോർച്ചറി സംവിധാനം ഇല്ലാതാക്കി. 24 കോടിക്ക് പൂർത്തിയാക്കേണ്ട കെട്ടിടം 42 കോടിയിലേക്ക് എത്തി. യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിലാണ് റീത്ത് വെച്ച് പ്രതിക്ഷേധിച്ചത് രാജേഷ് കീഴരിയൂർ, റാഷിദ് മുത്താമ്പി, നിഖിൽ കെവി, നിംനാസ് എം, ഷംനാസ് എം പി, ബിനീഷ് ലാൽ, അഭിനവ് കണക്കശ്ശേരി, മനോജ് പയറ്റുവളപ്പിൽ, അഭിനന്ദ്, രാഹുൽ എന്നിവർ നേതൃത്വം നൽകി
