കൊയിലാണ്ടിയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ യൂനിറ്റ് കേന്ദ്രങ്ങളിൽ അഹ്‌ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ ഷക്കീർ സലഫി, കൊല്ലം അൽ ഹിക്മ സെൻ്ററിൽ മുജാഹിദ് അൽ ഹികമി പറവണ്ണ, പയ്യോളിയിൽ ഷാഫി സലഫി പട്ടാമ്പി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. നാളെ മുതൽ (ഫെബ്രുവരി 19 വ്യാഴം) എല്ലാ പള്ളികളിലും ഖുർആൻ – ഹദീസ് പഠന ക്ലാസ്സുകൾ സംഘടിപ്പിക്കും.
