ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ചൊവ്വ, ശനി ദിവസങ്ങളിൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കോടതി അനുമതിയില്ലാതെ സംസ്ഥാനം വിട്ട് പുറത്തുപോകരുത്, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

തന്ത്രിക്ക് ജാമ്യം ലഭിച്ചത് കേസിൽ എസ്ഐടിക്ക് കനത്ത തിരിച്ചടിയാണ്. കേസിൽ ജാമ്യം കിട്ടുന്ന ആറാമത്തെ പ്രതിയാണ് തന്ത്രി കണ്ടര് രാജീവര്. കേസിൽ അറസ്റ്റിലായി 41ാം ദിവസമാണ് തന്ത്രി പുറത്തിറങ്ങുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിൽ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

Leave a Reply

Your email address will not be published.