കൊയിലാണ്ടി നഗരസഭയുടെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയുടെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടന്നു. ടൗൺ ഹാളിൽ നടന്ന വികസന സെമിനാറിൻ്റെ ഉദ്ഘാടനവും വികസനരേഖ പ്രകാശനവും കോഴിക്കോട് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ നിർവഹിച്ചു. നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. സുധാകരൻ പദ്ധതി രൂപീകരണ കാഴ്ചപ്പാടുകൾ വിശദീകരിച്ചു. ആസൂത്രണ കമ്മിറ്റി അംഗം കെ. സത്യൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷ സി.ടി.ബിന്ദു, സ്ഥിരം സമിതി അധ്യക്ഷന്മാരായ രമ്യ പണ്ടാരക്കണ്ടി, എ.പി. സുധീഷ്, എം.ദൃശ്യ, കെ.എം.നജീബ്, കൗൺസിലർമാരായ പി.കെ.ഷൈജു, ശ്രീജാറാണി, കെ.വി.സുരേഷ്, സി.കെ. ജയദേവൻ നഗരസഭാ സെക്രട്ടറി എസ്. പ്രദീപ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.