കീഴരിയൂർ നെല്യാടി നാഗകാളി ക്ഷേത്രോത്സവവും നാഗപ്പാട്ടും ഫെബ്രുവരി 23 മുതൽ മാർച്ച് ഒന്നു വരെ

കീഴരിയൂർ നെല്യാടി നാഗകാളി ക്ഷേത്രോത്സവവും നാഗപ്പാട്ടും ഫെബ്രുവരി 23 മുതൽ മാർച്ച് ഒന്നു വരെ ആഘോഷിക്കും. 23 ന് ഉച്ചക്ക് 12 മണിക്ക് കൊടിയേറ്റം. 24 ന് രാത്രി നാഗപ്പാട്ട് നാഗക്കളം. 25ന് രാത്രി 8 മണി നാഗപ്പാട്ട് സന്താനക്കളം. 26 ന് രാത്രി 8 മണി നാഗപ്പാട്ട് നാഗഭൂതകളം. 27 ന് രാവിലെ 8 മണി നാഗപ്പാട്ട് സമാപനം. വൈകുന്നേരം ഏഴ് മണി നട്ടത്തിറ രാത്രി എട്ടിന് മെഗാനൈറ്റ്, 28 ന് വൈകിട്ട് ഇളനീർ കുലവരവുകൾ , താലപ്പൊലി, വിവിധ തിറകൾ, മാർച്ച് ഒന്നിന് നാഗത്തിന് കൊടുക്കയോടെ ഉത്സവം സമാപിക്കുന്നു. ചടങ്ങുകൾക്ക് ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി വെളിയന്നൂർ ശാന്തകുമാറും നാഗപ്പാട്ട് ന് രൂപേഷ് പുള്ളുവനും നേതൃത്വം നൽകും.

Leave a Reply

Your email address will not be published.