ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കവചം (KaWaCHaM – Kerala Warnings, Crisis and Hazard Management System) പദ്ധതിയുടെ ആദ്യഘട്ട പരിശീലനം സംഘടിപ്പിച്ചു.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡി.ഇ.ഒ.സിയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ്, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ, റവന്യൂ ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. അടിയന്തര ഘട്ടങ്ങളിൽ സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പ്രവർത്തനപരിചയം ഉൾപ്പെടുന്നതായിരുന്നു പരിശീലനം.
പരിപാടിയുടെ ഉദ്ഘാടനം ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ എം രേഖ നിർവഹിച്ചു. ജൂനിയർ സൂപ്രണ്ട് ടി ഹാരിസ് അധ്യക്ഷനായി. ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി, ദുരന്തനിവാരണ കോഓഡിനേറ്റർ സി തസ്ലീം ഫാസിൽ, ജംഷീർ എന്നിവർ ക്ലാസുകൾ നയിച്ചു.
