കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 2021 ഫിബ്രവരി 18 ന് നിർവഹിച്ച് 5 വർഷം പൂർത്തിയായിട്ടും പഴയ കെട്ടിടം പൊളിച്ചു മാറ്റിയതല്ലാതെ കെട്ടിടം പണി ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല. ഹോസ്പിറ്റലിൽ മോർച്ചറി കെട്ടിടവും പൊളിച്ചു മാറ്റിയതിനാൽ പോസ്റ്റ്മോർട്ടം നടക്കാത്തതും വർഷങ്ങളായി. താൽക്കാലിക കെട്ടിടം നിർമ്മിച്ചു പോസ്റ്റ്മോർട്ടം ആരംഭിക്കണമെന്നും താലൂക്ക് സഭയിൽ രാജേഷ് കീഴരിയൂർ ആവശ്യപ്പെട്ടു. ഇ.കെ അജിത് അധ്യക്ഷത വഹിച്ചു. തഹസിൽദാർ ജയശ്രീ വാര്യർ, വി.പി ഇബ്രാഹിം കുട്ടി, രാജൻ വർക്കി ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
