കോൺഗ്രസ് (എസ്) നേതാവ് എൻ എം ബാബുവിൻ്റെ ചരമദിനം ആചരിച്ചു

കോൺഗ്രസ് (എസ്) കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും, സഹകാരിയും, രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിദ്യവുമായിരുന്ന എൻ എം ബാബുവിൻ്റെ പതിനൊന്നാമത് ചരമദിനം കോൺഗ്രസ് (എസ്) പയ്യോളി മണ്ഡലം കമ്മിറ്റി ആചരിച്ചു. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡൻ്റ് പി.സോമശേഖരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി വി പി സുരേന്ദ്രൻ, കെ കെ ജയപ്രകാശ്, വി രഞ്ജിത്ത്, കെ കെ കണ്ണൻ, വടക്കയിൽ രാജൻ എന്നിവർ സംസാരിച്ചു. കെ കെ ബാബു അധ്യക്ഷത വഹിച്ചു. മുള്ളക്കുളം ചന്ദ്രൻ സ്വാഗതവും ശശി കെ. ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.