സിവിൽ സർവ്വീസ് പരീക്ഷക്ക് സ്പെഷൽ കോച്ചിംഗ് സെന്റർ ഉൾപ്പെടെ നൂതന ആശയങ്ങളുമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ. കുട്ടികൾക്ക് ഡ്രീം ഒളിമ്പിക്കിന്റെ ഭാഗമായ കായിക പരിശീലനം നീന്തൽ പഠിക്കാൻ സ്വിമ്മിംഗ് പൂൾ തെരുവുനായ ശല്ല്യത്തിൽ നിന്നുള്ള മോചനം ലക്ഷ്യമാക്കി പുനർഗേഹം, ഫലവൃക്ഷക്കാട്, സമ്പൂർണ്ണ തെരുവുവിളക്ക് പദ്ധതിയുമായി നാട്ടു വെളിച്ചം, എന്നിവ ഉൾപ്പെടെ നിരവധി പുതിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന കരട് പദ്ധതി രേഖ ചർച്ച ചെയ്യാൻ ഇന്ന് വികസന സെമിനാർ നടത്തി. പൂക്കാട് കലാലയം സർഗ്ഗവനിയിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്തംഗം ശ്രീ എകെ മണി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആശ്വതി ഷിനിലേഷ് മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ വൈസ് പ്രസിഡണ്ട് സുബൈദ കബീർ അവസ്ഥ വിശകലനം നടത്തി. പദ്ധതി സംബന്ധമായ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് വികസനസ്റ്റാൻറ്റിംഗ്കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ അവതരിപ്പിച്ചു. 2026 – 2027 പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ഈ വർഷത്തെ വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു കൊണ്ട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മാടഞ്ചേരി സത്യനാഥൻ സംസാരിച്ചു. ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സ മനാഫ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തസ്ലീന, വിപിൻദാസ് , ഗ്രാമപഞ്ചായത്തംഗംകെ.കെ സരീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ആർ.പി വത്സല എന്നിവർ സംസാരിച്ചു. നാനൂറിലേറെ പ്രതിനിധികൾ പങ്കെടുത്ത സെമിനാറിന് അസിസ്റ്റന്റ് സിക്രട്ടറി മോഹനൻ സ്വാഗതവും, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഇല്ലത്ത് നന്ദിയും പറഞ്ഞു.
