കൊയിലാണ്ടി : യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ക്രിമിനലുകൾ ക്രൂരമായി കൊലപെടുത്തിയ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം അധ്യക്ഷത വഹിച്ചു. നിഖിൽ കെ വി, ഷംനാസ് എം പി, റംഷീദ് കാപ്പാട്, നിംനാസ് എം, അഭിനവ് കണക്കശ്ശേരി, മനോജ് പയറ്റുവളപ്പിൽ, ബിനീഷ് ലാൽ, അഭിനവ് എസ് ആർ, അബ്ദു റഹ്മാൻ, സുധീഷ്, അദ്വൈത് എന്നിവർ സംസാരിച്ചു.
