ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ മാർച്ച് 5 മുതൽ ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ആരംഭിക്കാൻ ഇനി 16 ദിവസം മാത്രം. പാഠഭാഗങ്ങൾ മുഴുവനും പഠിപ്പിച്ചു തീർക്കാനുള്ള അവസാന ശ്രമമാണ് എല്ലാ സ്കൂളുകളിലും നടക്കുന്നത്. ഹൈസ്‌കൂളുകൾക്കൊപ്പം പ്രവർത്തിക്കുന്ന എൽപി വിഭാഗത്തിലെ പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയും നടക്കും. ഹൈസ്കൂളിന്റെ ഭാഗമല്ലാതെ വേറിട്ട് പ്രവർത്തിക്കുന്ന എൽപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും.
എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികൾക്ക് സ്ക്രൈബായി പരീക്ഷ എഴുതാൻ പോകുന്നത് 9-ാം ക്ലാസ് വിദ്യാർഥികളായതിനാൽ 10, 12 ക്ലാസ് പൊതു പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ 9-ാം ക്ലാസ് പരീക്ഷ പരമാവധി ഒഴിവാക്കും.
