സ്വച്ഛ് സര്‍വേക്ഷണ്‍ ദേശീയ ശുചിത്വ സര്‍വേയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ശുചിത്വ മേഖലയില്‍ നഗരസഭ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനും സര്‍വേക്കായി നഗരത്തെ സജ്ജമാക്കുന്നതിനുമായാണ് ശില്‍പശാല നടത്തിയത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വച്ഛ് സര്‍വേക്ഷന്‍ പോസ്റ്റര്‍ ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ ടി രാകേഷിന് നല്‍കി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി ടി ബിന്ദുപ്രകാശനം ചെയ്തു.ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ ജ്യോതിഷ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സ്ഥിരം സമിതി അധ്യക്ഷന്‍ എ പി സുധീഷ്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ സി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ശുചീകരണ ജീവനക്കാര്‍,ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
