മണിയൂർ ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷനായി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ടി കെ അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ദിൽഷ, ഗ്രാമപഞ്ചായത്തംഗം എൻ കെ ദീപ, ട്രെയിനിംഗ് ഇൻചാർജ് ഇൻസ്പെക്ടർ ഇ കെ മുഹമ്മദ് അഷ്റഫ്, പ്രിൻസിപ്പൽ എം ജെ സീന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
2010ൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മണിയൂരിൽ പ്രവർത്തനമാരംഭിച്ച
ഐ.ടി.ഐ വാടക കെട്ടിടത്തിലായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്. ഗ്രാമപഞ്ചായത്ത് 2018ൽ ഏറ്റെടുത്ത് കൈമാറിയ 1.10 ഏക്കർ സ്ഥലത്താണ് 6.90 കോടി രൂപ ചെലവിൽ സ്വന്തമായി കെട്ടിടം നിർമിച്ചത്. അത്യാധുനിക ലാബ് സൗകര്യങ്ങൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് മുറികൾ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്.
