ശബരിമല സ്വർണക്കൊള്ള കേസിൽ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ശബരിമലയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത് ഓരോ മലയാളിയുടെയും ബാധ്യതയാണെന്നും അതിൽ ഒരാളാണ് താനെന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ അമ്പത് വർഷമായി ശബരിമലയിൽ പോകുന്ന ഭക്തനാണ് താനെന്നും തട്ടിപ്പ് നടത്തിയവർ എല്ലാവരും കുടുങ്ങട്ടെയെന്നും എല്ലാം ശുഭകരമായി പര്യവസാനിക്കട്ടെയെന്നും ഇഡി ഓഫിസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ജയറാം വ്യക്തമാക്കി.

Leave a Reply

Your email address will not be published.