ജീവനക്കാരുടെ ആനുകുല്യങ്ങൾ പുനസ്ഥാപിക്കും: കെ.പ്രവീൺ കുമാർ

കൊയിലാണ്ടി: ഈ സർക്കാർ കവർന്നെടുത്ത ജീവനക്കാരുടെ മുഴുവൻ ആനുകൂല്യങ്ങളും പുന സ്ഥാപിക്കുമെന്നും പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നും ഡി സി സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പ്രസ്താവിച്ചു. കഴിഞ്ഞ പത്ത് വർഷമായി ജീവനക്കാരെ സാമ്പത്തികമായും മാനസികമായും സർക്കാർ പീഠിപ്പിക്കുകയാണ്. ഇതിന് അറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജി ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് സായ് വേൽ അധ്യക്ഷം വഹിച്ചു.സംസ്ഥാനവൈസ് പ്രസിഡന്റ് കെ. പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ് , ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.പി.രജീഷ് കുമാർ, ജില്ലാ സെക്രട്ടറി കെ. ദിനേശൻ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ എൻ ടി ജിതേഷ് , വി.പ്രതീഷ് , ജില്ലാ ട്രഷറർ എം.ഷാജീവ് കുമാർ , സന്തോഷ് കുനിയിൽ , ഷാജി മനേഷ് . എം, ഷീബ എം. പങ്കജാക്ഷൻ എം,രജീഷ് ഇ.കെ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.