ചേലിയ യു.പി സ്കൂൾ ‘ചങ്ങാതിക്കൂട്ടം’ പുനഃസമാഗമം 1972-79 നടത്തി

കൊയിലാണ്ടി: ചേലിയ യു.പി സ്കൂൾ ചങ്ങാതിക്കൂട്ടം പുനഃസമാഗമം 1972-79 കാപ്പാട് ബാഷ് ബേ റിസോട്ടിൽ മുൻ പ്രധാനധ്യാപകൻ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നളിനാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പവിത്രൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. സത്യൻ ഉള്ളൂർ, ശശി അമ്പാടി, ചന്ദ്രമതി എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ സി.കെ ഗോപി നന്ദി രേഖപ്പെടുത്തി.

മൺമറഞ്ഞുപോയ ഗുരുനാഥൻമാരെയും സഹപാഠികളെയും അനുസ്മരിച്ചു കൊണ്ട് ഗീത പുതിയോട്ടിൽ പ്രമേയം അവതരിപ്പിച്ചു. നാരായണൻ മാസ്റ്ററെ മുഹമ്മദ് അലി പൊന്നാട അണിയിച്ച് ആദരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം പരസ്പരം പരിചയപ്പെടൽ, കലാപരിപാടികൾ, വിനോദ കളികൾ എന്നിവ നടന്നു. പരിപാടിക്ക് സുനിൽകുമാർ, അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.