പയ്യോളി-അയനിക്കാട് ലോഹ്യഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് എഴുപത്തി ഏഴാം വാർഷികത്തോടനുബന്ധിച്ച് റിപ്പബ്ലിക് സന്ദേശ സദസ്സും ചിത്രരചന, പോസ്റ്റർ നിർമ്മാണം, പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടന്നു. അനുബന്ധ ചടങ്ങിൽ രാജൻ കൊളാവിപ്പാലം (സംഘാടക സമിതി ചെയർമാൻ) അധ്യക്ഷ്യം വഹിച്ചു. പ്രഫസർ കെ.ദിനേശ് കുമാർ (ഗവ: കോളേജ് മടപ്പള്ളി) ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണൻ (ക്ഷേമകാര്യസ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പയ്യോളി നഗരസഭ), കെ. ജയകൃഷണൻ, മജിഷ സുജു (നഗരസഭാ കൗൺസിലർമാർ), ടി.കെ. കണ്ണൻ, എം.ടി നാണു മാസ്റ്റർ, പി.ടി.വി. രാജീവൻ, എം. ടി.കെ ഭാസ്ക്കരൻ, കെ.എൻ. രത്നാകരൻ, ഭരതൻ.എം.പി, കെ.ടി.രാജീവൻ, എം. ബാലകൃഷ്ണൻ, എ.വി. ബാലകൃഷ്ണൻ, ശശീന്ദ്രൻ ചുള്ളിയിൽ, സുർജിത് മാസ്റ്റർ എ. ജെ, എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. രവീന്ദ്രൻ സ്വാഗതവും എം.ചന്ദ്രൻ നന്ദിയും പറഞ്ഞു.
