മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ 5-ാമത് കവിതാസമാഹാരം നട്ടുപിടിപ്പിച്ച പ്രണയസസ്യങ്ങള്‍ കവര്‍ പ്രകാശനം ചെയ്തു. ഉള്ള്യേരി പുത്തഞ്ചേരി പുഴയോരത്ത് നടന്ന ചടങ്ങില്‍ ഡിവൈഎസ് പി കെ.സുഷീര്‍ ഡോ.പി.സരേഷിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. കൃഷ്ണന്‍ കൂവില്‍ അധ്യക്ഷനായി.
രാധാകൃഷ്ണന്‍ ഒള്ളൂര്‍ ആമുഖഭാഷണം നടത്തി. രഘുനാഥന്‍ കൊളത്തൂര്‍, ജിനേഷ് കോവിലകം, സുരേഷ് പാറപ്രം, ഹബീബ, അഷ്‌റഫ് നാറാത്ത് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ജോബി മാത്യു, സുരേഷ്ബാബു ആലങ്കോട്, സുനില്‍ കൊളക്കാട്, അജീഷ് അത്തോളി, ശാന്തന്‍ മുണ്ടോത്ത്, കൃഷ്ണന്‍ പിലാച്ചേരി, ഷെറീജ് അത്തോളി, വിനു വജ്ര, സുരേഷ് ഒള്ളൂര്‍, ഷാജി പുതിയോട്ടില്‍, അതുല്യഷാജി, ബഷീര്‍ കൂനോളി, രജീഷ്, പ്രജീഷ് കുമാര്‍ സംസാരിച്ചു.
