പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ 42 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
വിശിഷ്ടാതിഥിയായി പങ്കെടുത്ത കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ സല്യൂട്ട് സ്വീകരിച്ച് പരേഡ് പരിശോധിച്ചു. കേഡറ്റുകൾക്കുള്ള ഉപഹാരസമർപ്പണവും നിർവഹിച്ചു. കൊയിലാണ്ടി സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ഓഫ് പോലീസ് സുമിത് കുമാർ കെ സല്യൂട്ട് സ്വീകരിക്കുകയും ആശംസകൾ നേർക്കുകയും ചെയ്തു.
വാർഡ് കൗൺസിലറും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ പി.എം. ബിജു, ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രാഗേഷ് കുമാർ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡി.ഐമാരായ കുഞ്ഞായി ടി.എം, അനഘ ഇ.കെ, സി.പി.ഒമാരായ ജെറോം ഫെർണാണ്ടസ്, റീന കെ.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
